നാട്ടിൻപുറത്തെ എലിയും നഗരത്തിലെ എലിയും

The Country Mouse and the Town mouse

വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ട് എലികളുടെ കഥയാണ് നാട്ടിൻപുറത്തെ എലിയും നഗരത്തിലെ എലിയും പറയുന്നത്. നാട്ടിൻപുറത്തെ എലി  നഗരത്തിലെ എലിയെ ക്ഷണിക്കുകയും ഭക്ഷണം നല്കുകയും ചെയ്തു. അങ്ങനെയിരിക്കെ നഗരത്തിലെ എലി നാട്ടിൻപുറത്തെ എലിയെ പട്ടണത്തിൽ നല്ല  ഭക്ഷണം കിട്ടുമെന്ന ഉറപ്പുകൊടുത്ത് പ്രലോഭിപ്പിച്ച്  പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പട്ടണത്തിൽ  വിഭവസമൃദ്ധമായ ആഹാരത്തോടൊപ്പം ഭയാനകമായ ഒരു പൂച്ചയെയും അവർക്ക് നേരിടേണ്ടിവന്നു. ആഡംബരത്തെക്കാൾ സംതൃപ്തിയുടെ പ്രാധാന്യം ഈ കഥ വ്യക്തമാക്കുന്നു.