തേളും ആമയും
The Scorpion and the Tortoise
അഹങ്കാരിയായ തേളിന്‍റെയും ദയാലുവായ ആമയുടെയും കഥയാണിത്. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം, ആമ അവന്‍റെ സ്ഥലം വിട്ട് അടുത്തുള്ള കാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നു. തേളും ഒപ്പം പോകാൻ തീരുമാനിക്കുന്നു. കാട്ടിലേക്കുള്ള വഴിയിൽ, അവർക്ക് ഒരു നദി മുറിച്ചുകടക്കണം. നീന്തലറിയാത്ത തേളിനെ തന്‍റെ മുതുകിൽ ഇരുത്തി ആമ നദിയിലൂടെ നീന്താൻ തുടങ്ങി. പെട്ടെന്ന്, ആമയ്ക്ക് തന്‍റെ മുതുകിൽ വേദന അനുഭവപ്പെടുന്നു. നോക്കുമ്പോൾ, തേൾ തന്‍റെ പുറംതോടിൽ കുത്താൻ ശ്രമിക്കുന്നുവെന്ന് ആമ മനസ്സിലാക്കി. ഇത് ആമയെ ദേഷ്യംപിടിപ്പിക്കുകയും തേളിനെ നദിയിലേക്ക് തള്ളിയിടുകയും ചെയ്തു.