കച്ചവടക്കാരനും കഴുതയും
The Merchant and the Donkey
മടിയനായ ഒരു കഴുതയെയും ഉപ്പ് വ്യാപാരിയെയും കുറിച്ചുള്ള കഥയാണിത്. ഒരിക്കൽ വ്യാപാരി ഉപ്പ് വാങ്ങി കഴുതയുടെ മുതുകിൽ കയറ്റി തിരിച്ചുപോകുമ്പോൾ അവർ ഒരു അരുവി കടന്നു. പെട്ടെന്ന് കഴുത കാൽവഴുതി അരുവിയിലേക്ക് വീണു. വെള്ളത്തിൽ നിന്ന് എണീറ്റപ്പോൾ കഴുതയുടെ മുതുകിലെ ഭാരം കുറഞ്ഞു. ഇത് മനസ്സിലാക്കിയ കഴുത തന്‍റെ ഭാരം കുറയ്ക്കുന്നതിന് ഓരോ തവണയും കൗശലങ്ങൾ ചെയ്ത് അരുവിയിലേക്ക് വീഴാൻ തുടങ്ങി. ഈ തന്ത്രം തിരിച്ചറിഞ്ഞ വ്യാപാരി ഒരു ദിവസം പഞ്ഞി വാങ്ങി കഴുതയുടെ മുതുകിൽ കയറ്റി. വീണ്ടും കഴുത അതേ തന്ത്രം പ്രയോഗിച്ചു, എന്നാൽ ഇത്തവണ അവന്‍റെ മുതുകിലെ ഭാരം കൂടിവന്നു. മടിയനായിരിക്കുന്നത് വളരെ മോശം കാര്യമാണെന്ന് ഈ കഥ പഠിപ്പിക്കുന്നു.