സ്വർണ്ണ അരയന്നം

The Golden Swan

ഒരിക്കൽ, സ്വർണ്ണത്തൂവലുള്ള സുന്ദരിയായ ഒരു അരയന്നം ഒരു കുളത്തിൽ താമസിച്ചിരുന്നു. ആ കുളത്തിന് സമീപം ഒരു പാവപ്പെട്ട സ്ത്രീ രണ്ട് പെൺമക്കളുമായി താമസിച്ചിരുന്നു. പാവപ്പെട്ട സ്ത്രീയുടെ ദുരിതം കണ്ട അരയന്നം തന്‍റെ പൊൻതൂവലുകൾ നൽകി സഹായിക്കാമെന്ന് കരുതി. താമസിയാതെ, ആ സ്ത്രീയുടെ കഷ്ടപ്പാടുകൾ മാറി സുഖകരമായ ജീവിതം നയിക്കാൻ തുടങ്ങി, പക്ഷേ കാലക്രമേണ, അവൾ അത്യാഗ്രഹിയായി മാറി. അരയന്നത്തിന്‍റെ സ്വർണ്ണത്തൂവലുകളെല്ലാം നേടാൻ അരയന്നത്തെ കൊല്ലാൻ ശ്രമിച്ചു. ഇത് അരയന്നത്തെ ദേഷ്യം പിടിപ്പിച്ചു, അരയന്നം ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് പറഞ്ഞു. സ്ത്രീ തന്‍റെ തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.