ഒരു ഇറച്ചിക്കഷണവും കുറുക്കനും
The Fox and the Piece of Meat
വിശന്നുവലഞ്ഞ കുറുക്കന് ഒരു ഇറച്ചിക്കഷണം കിട്ടി. അവൻ അത് തിന്നാനായി വീട്ടിൽ കൊണ്ടുപോകുകയായിരുന്നു. പോകുന്ന വഴിയിൽ കോഴിഫാമിൽ നാല് കോഴികളെ കണ്ട് കുറുക്കൻ പ്രലോഭിതനായി. ഇത് വളരെ അപകടകരമാണെന്ന് ഒരു കുറുനരിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കുറുക്കൻ അത് അവഗണിച്ചു. അത്യാഗ്രഹിയായ കുറുക്കൻ കോഴിയെ വളർത്തുന്ന സ്ഥലത്ത് പ്രവേശിച്ച ഉടനെ തന്നെ വടികൊണ്ട് അടി കിട്ടുകയും കുറുക്കൻ പേടിച്ചോടുകയും ചെയ്തു. കുറുക്കന്‍റെ അത്യാഗ്രഹം കാരണം കോഴിയും ഇറച്ചിക്കഷണവും നഷ്ടപ്പെടുന്നു.